Advertisement

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാവും; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

November 5, 2019
0 minutes Read

ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദം. അടുത്ത 24 മണിക്കൂറിൽ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. വ്യാഴാഴ്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിക്കൊപ്പം പത്തനംതിട്ടയിൽ വെള്ളിയാഴ്ചയും ശനിയാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലേർട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, കേരള തീരത്തു നിന്ന് വിട്ട മഹാ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി കുതിക്കുകയാണ്. നവംബർ ഏഴിന് ചുഴലിക്കാറ്റ് പോർബന്തർ തീരം തൊടുമെന്നാണ് വിലയിരുത്തൽ. എന്നാൽ, അപ്പോഴേക്കും കാറ്റ് ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിഗമനം.

മഹാ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി കുതിക്കുകയാണ്. ചുഴലിക്കാറ്റ് നവംബര്‍ ഏഴിന് പോര്‍ബന്തര്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. തീരത്തെത്തുമ്പോഴേക്കും ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top