കൊച്ചി വടുതലയിൽ 12 വയസ്സുകാരിക്ക് പീഡനം

കൊച്ചി വടുതലയിൽ 12 വയസ്സുകാരി പീഡനത്തിന് ഇരയായി. സംബവത്തിൽ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
വർഷ, ബിബിൻ, ലിതിൻ, എന്നിവരാണ് പൊലീസ് പിടിയിലായത്. വർഷയുടേയും ബിപിന്റെയും സഹായിയായ ലിതിനാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വർഷയും ബിപിനും ചേർന്ന് പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ആ ദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ വീണ്ടും ചൂഷണം ചെയ്തു.
കഴിഞ്ഞ ഏതാനും നാളുകളായി പെൺകുട്ടി പീഡനത്തിനരയാവുകയായിരുന്നു. കുട്ടി ഇക്കാര്യം പിതാവിനോട് പറഞ്ഞതിനെ തുടർന്ന് പിതാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ബിപിന്റെ മൊബൈലിലാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെയും എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here