ഐഎസ്എൽ; ഇന്ന് ഹൈദരാബാദ്-നോർത്തീസ്റ്റ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 16ആം മത്സരത്തിൽ ഹൈദരാബാദ് എഫ്സി നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടുന്നു. ഈ മത്സരത്തിൽ വിജയിച്ചാൽ നോർത്തീസ്റ്റ് യുണൈറ്റഡിന് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്താൻ സാധിക്കും. അതേ സമയം, കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ഹൈദരാബാദ് ജയം തുടരാനാവും ശ്രമിക്കുക.
3-4-3 എന്ന ഫോർമേഷനിലാണ് ഹൈദരാബാദ് ഇറങ്ങുക. റോബിൻ സിംഗിനു പകരം ഗനി അഹ്മദ് നിഗം ടീമിലെത്തിയിട്ടുണ്ട്. നോർത്തീസ്റ്റ് യുണൈറ്റഡ് 4-2-3-1 എന്ന ഫോർമേഷനിൽ ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് അവർ ഇറങ്ങുക.
നോർത്തീസ്റ്റ് ഫോർവേഡ് അസമോവ ഗ്യാനും ഹൈദരാബാദ് ഫോർവേഡ് മാഴ്സലീഞ്ഞോയും തമ്മിലുള്ള പോരാട്ടം കൂടിയാവും മത്സരം. ഹൈദരാബാദ് ഹോം ഗ്രൗണ്ട് ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here