സൗദി അറേബ്യയിലുള്ളത് തൊഴിൽ രഹിതരായ 1.19 ലക്ഷം സ്വദേശികൾ

സൗദി അറേബ്യയില്‍ തൊഴില്‍ രഹിതരായ 3.19 ലക്ഷം സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനുഷ്യവിഭവശേഷി വികസന നിധി അറിയിച്ചു. ഇവര്‍ക്ക് തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം തൊഴില്‍ രഹിത വേതനമായി 418 മില്യണ്‍ റിയാല്‍ വിതരണം ചെയ്തതായി മനുഷ്യവിഭവശേഷി വികസന നിധി അറിയിച്ചു. തൊഴില്‍ രഹിത വേതനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 3.19 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് പണം നിക്ഷേിപിച്ചത്. തൊഴില്‍ രഹിതരെ സഹായിക്കുന്നതിന് ഹാഫിസ് എന്നപേരില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരമാണ് പണം വിതരണം ചെയ്തത്.

തൊഴില്‍ രഹിതര്‍ക്ക് ജോലി കണ്ടെത്തുന്ന പദ്ധതി പ്രകാരം ഒക്‌ടോബറില്‍ 5408 വനിതകള്‍ക്കും 2593 യുവാക്കള്‍ക്കും സ്വകാര്യമേഖലയില്‍ നിയമനം ലഭിച്ചു. തൊഴില്‍ വിപണിയില്‍ മത്സരിക്കാന്‍ ഉദ്യോഗാര്‍ഥികളെ പര്യാപ്തമാക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ചെറുകിട, ഇടത്തരം വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും മനുഷ്യ വിഭവ ശേഷി വികസന നിധി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More