Advertisement

യുഎപിഎ കേസ് : വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

November 6, 2019
1 minute Read

യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അലനും താഹയും റിമാൻഡിൽ തുടരും.

യുഎപിഎ നിലനിൽക്കുന്നതിനാലാണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് ജാമ്യം നിഷേധിച്ചത്.

Read Also : യുഎപിഎ ചുമത്തി യുവാക്കളുടെ അറസ്റ്റ്: നിരോധിത സംഘടനാ പ്രവർത്തകർക്കൊപ്പം അലൻ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് പൊലീസ്

അതേസമയം, വിദ്യാർത്ഥികളെ കാണാൻ അഭിഭാഷകർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അലന്റെയും താഹയുടേയും ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top