തലശേരിയിൽ സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി

തലശേരിയിൽ പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി. ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചോമ്പാലയിൽ കുഴിച്ച് മൂടിയ മൃതദേഹം പോലീസ് കണ്ടെത്തി.
അഴിയൂർ ചുങ്കത്ത് വിവാഹ ചടങ്ങിൽ ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി കഴിഞ്ഞ ശനിയാഴ്ചയാണ് നിർമല വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തലശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Read Also : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്
സ്ത്രീയുടെ കഴുത്തിലെ സ്വർണമാലയും കമ്മലുമുൾപ്പെടെ ഏഴ് പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്. ഈ സ്വർണാഭരണങ്ങൾ ബാങ്കിൽ പണയംവച്ചതായി കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here