Advertisement

സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്കുള്ള തുക പകുതിയോളം വെട്ടിക്കുറച്ച് കേന്ദ്രം

November 6, 2019
0 minutes Read

സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്കുള്ള തുക കേന്ദ്രം വീണ്ടും വന്‍തോതില്‍ വെട്ടിക്കുറച്ചു. സമഗ്രശിക്ഷ കേരളയ്ക്കുള്ള വിഹിത്തില്‍ 220 കോടിയാണ് വെട്ടിക്കുറച്ചത്. ഇതോടെ പ്ലസ്ടു വരെ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ പ്രതിസന്ധിയിലായി.

പ്ലസ്ടു ക്ലാസുകള്‍ വരെ അടിസ്ഥാന സൗകര്യവികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സമഗ്രശിക്ഷാ കേരള നടപ്പാക്കുന്നത്. സംസ്ഥാന വിഹിതം ഉള്‍പ്പെടെ 526 കോടിയുടെ പദ്ധതികളാണ് സമഗ്ര ശിക്ഷ കേരള ഈ വര്‍ഷം നടപ്പാക്കാനായി തയാറാക്കിയിരുന്നത്. ഇതില്‍ 470 കോടി കേന്ദ്ര വിഹിതമായിരുന്നു. എന്നാല്‍ 250 കോടി മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ബജറ്റില്‍ ഈ തുക മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് സമഗ്രശിക്ഷ കേരള നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികള്‍ പ്രതിസന്ധിയിലായി.

കഴിഞ്ഞ വര്‍ഷവും വിദ്യാഭ്യസ പദ്ധതികള്‍ക്കുള്ള തുകയില്‍ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പകുതിയോളം തുക വെട്ടിക്കുറച്ചിരിക്കുന്നത്. ബിആര്‍സി ട്രെയിനര്‍മാര്‍ക്കുള്ള ശമ്പളം, പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം തുടങ്ങി വിവിധ ഇനങ്ങളില്‍ ഈ പദ്ധതി തുകയാണ് ചെലവാക്കേണ്ടത്. ഓരോ വര്‍ഷവും പദ്ധതി തുക വെട്ടിക്കുറയ്ക്കുന്നത് വിദ്യാഭ്യാസ മേഖലയേയും ആശങ്കയിലാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top