Advertisement

മരട് ഫ്‌ളാറ്റിൽ നിന്ന് ഉടമകൾക്ക് സാധനങ്ങൾ മാറ്റാനുള്ള സമയപരിധി ഇന്ന് അഞ്ച് മണിക്ക് അവസാനിക്കും

November 6, 2019
0 minutes Read

സുപ്രിംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുചയങ്ങളിൽ നിന്നും ഉടമകൾ ശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്തു തുടങ്ങി. വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ഫ്‌ളാറ്റുകളിൽ നിന്ന് സാധനങ്ങൾ മോഷണം പോയെന്ന ആരോപണവുമായി ഉടമകളിൽ ചിലർ രംഗത്തെത്തി.

നഷ്ടപരിഹാര നിർണയ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എയർ കണ്ടീഷനുകളും, ഫാനുകളും, സാനിറ്ററി ഉപകരണങ്ങൾ തുടങ്ങിയവ നീക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്‌ളാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ അനുമതി നൽകിയത്. 26 ഫ്‌ളാറ്റുടമകളാണ് നഗരസഭ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ സാധനങ്ങൾ മാറ്റാനെത്തിയത്. എന്നാൽ ഫ്‌ളാറ്റ് പൊളിക്കുന്നതിന് കമ്പനികൾക്ക് കരാർ നൽകിക്കഴിഞ്ഞതിനാൽ ജനലുകളും കട്ടിലകളുമുൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതിയില്ല. അതേസമയം ഫ്‌ളാറ്റുകളിലെ സാധനങ്ങൾ മോഷണം പോയെന്നും ,ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്നും ഉടമകൾ ആരോപിച്ചു.

നാല് ഫ്‌ളാറ്റുകളിലും പൊളിക്കൽ നടപടികളും പുരോഗമിക്കുകയാണ്.ഇതിനിടെ സബ് കളക്ടർ സ്‌നേഹിൽ കുമാർ ഫ്‌ളാറ്റിലെത്തി പൊളിക്കൽ നടപടി വിലയുരുത്തി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top