Advertisement

തിസ് ഹസാരി കോടതിയിലെ സംഘര്‍ഷം: പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം

November 6, 2019
1 minute Read

തിസ് ഹസാരി കോടതിയിലെ അഭിഭാഷക – പൊലീസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധിക്കുന്നു. ഡല്‍ഹി, സാകേത്, രോഹിണി കോടതികളില്‍ നടപടികള്‍ തടസപ്പെട്ടു. കോടതികള്‍ അഭിഭാഷകര്‍ പൂട്ടിയിട്ടു. സാകേത് കോടതിയുടെ പൂട്ട് കക്ഷികള്‍ തുറക്കാന്‍ ശ്രമിച്ചത് കൈയാങ്കളിയിലെത്തി. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാതെ ഒഴിഞ്ഞുനില്‍ക്കുകയാണ്. പോലീസുകാരുടെ പ്രതിഷേധത്തെ ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ അപലപിച്ചു

തിസ് ഹസാരി കോടതിയില്‍ സംഘര്‍ഷത്തിന് കാരണക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്ന ജില്ലാ കോടതികളിലെ അഭിഭാഷക പ്രതിഷേധം. രോഹിണി, സാകേത് കോടതികളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സാകേതില്‍ അഭിഭാഷകര്‍ കവാടം താഴിട്ട് പൂട്ടി. കോടതിയിലെത്തിയ ആളുകള്‍ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചു.
രോഹിണി കോടതിയില്‍ മണ്ണെണ ഒഴിച്ചു കെട്ടിടത്തിന് മുകളില്‍ കയറിയും അഭിഭാഷകര്‍ ആത്മഹത്യ ഭീഷിണി മുഴക്കി.

എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഇതുവരെ അഭിഭാഷകര്‍ തയാറായിട്ടില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ നിലവിലെ സാഹചര്യം അറിയിച്ചു. അതേസമയം, മാധ്യമ പ്രവര്‍ത്തകരേയും പോലീസുകാരേയും ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ അറിയിച്ചു. പോലീസ് ഇന്നലെ നടത്തിയ പ്രതിഷേധം നിയമവിരുദ്ധമാണെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top