ഇനി മുതൽ കേന്ദ്രസർക്കാർ എല്ലാ കോളുകളും റെക്കോർഡ് ചെയ്യും ? അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത് ? [24 Fact Check]

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ ഫോൺ കോളുകൾ ഇനി മുതൽ റെക്കോർഡ് ചെയ്യപ്പെടുമെന്നും ജനങ്ങളുടെ സോഷ്യൽ മീഡിയ പോജുകൾ മന്ത്രാലയം നിരീക്ഷിക്കുമെന്നും പ്രചരിക്കുന്ന വാർത്തയിൽ പറയുന്നു. എന്നാൽ ഈ പ്രചരിക്കുന്ന വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.
നമ്മുടെ മൊബൈൽ ഫോണുകളും മറ്റും ഇനി മുതൽ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും നിങ്ങളുടെ ഉപകരണങ്ങൾ മിനിസ്ട്രി സിസ്റ്റവുമായി ബന്ധിപ്പിക്കുമെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. എന്നാൽ കോളുകൾ റെക്കോർഡ് ചെയ്യുന്നതും ചോർത്തുന്നതുമെല്ലാം ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയുടെ ലംഘനമാണ്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു നടപടിയിലേക്ക് സർക്കാരിന് കടക്കാൻ കഴിയില്ലെന്ന വസ്തുത ഈ സന്ദേശം വായിക്കുന്നവരും ഫോർവേർഡ് ചെയ്യുന്നവരും മറക്കരുത്.
ഈ വാട്ട്‌സാപ്പ് മെസ്സേജ് പ്രകാരമുള്ള വിവരങ്ങൾ തെറ്റാണെന്ന് അയോധ്യ എസ്പി തിരുഭവൻ ത്രിപാഠിയും പറഞ്ഞു.
അതേസമയം, മതസൗഹാർദത്തെ തകർക്കുന്ന തരത്തിലുള്ള സന്ദേശങ്ങളോ, പോസ്റ്ററുകളോ സോഷ്യൽ മീഡിയയിലോ മറ്റിടങ്ങളിലോ പതിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് അയോധ്യ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനൂജ് കുമാർ ഝാ ഉത്തരവിട്ടിരുന്നു. ഡിസംബർ 28, 2019 വരെ ഇത് നിലനിൽക്കും. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികാരത്തെ വൃണപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
Ayodhya District Magistrate, Anuj Kumar Jha prohibits social media messages & posters on Ayodhya land case, that could disturb communal harmony, in view of upcoming festivals & verdict in Ayodhya land case. Prohibition will stay in force till 28th December, 2019.
— ANI UP (@ANINewsUP) November 4, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here