മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; പാലക്കാട്ടെ ആറ് മാധ്യമ പ്രവർത്തകരടക്കം 40 പേർ പൊലീസ് നിരീക്ഷണത്തിൽ

മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരെ അടക്കം നിരീക്ഷിച്ച് പൊലീസ്. പാലക്കാട്ടെ ആറ് മാധ്യമ പ്രവർത്തകരുടെ അടക്കം 40 പേരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.
മഞ്ചിക്കണ്ടി വനമേഖലയി ഏറ്റുമുട്ടൽ നടന്ന പശ്ചാതലത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത് മുൻ നക്‌സലൈറ്റ് പ്രവർത്തകരെയോ വെടിവെയ്പ്പിനെ എതിർക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയോ വിളിച്ച മാധ്യമ പ്രവർത്തകരെ മുഴുവൻ നിരീക്ഷിക്കുകയാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം തരാൻ പൊലീസ് തയ്യാറായിട്ടില്ല.
Read Also : മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞതായി സൂചന
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ 40 പേരെ ജില്ലയിൽ മാത്രം നിരീക്ഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മാധ്യമ പ്രവർത്തകരുടെ ഫോൺ കോളുകൾ ചോർത്തുന്നത് സംബന്ധിച്ച് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചും തമ്മിൽ വ്യക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്ന ആരോപണം ഇതിനകം തന്നെ ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here