അയോധ്യ ഭൂമി തർക്കക്കേസ് വിധി പ്രസ്താവം: സുരക്ഷാ പരിശോധന യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്

അയോധ്യ ഭൂമി തർക്കക്കേസുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധന യോഗം വിളിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു. ഉച്ചക്ക് 12ന് ചേമ്പറിലാണ് യോഗം. വിധിയുടെ മുന്നൊരുക്കങ്ങൾ രേഖപ്പെടുത്തും.
ഉത്തർ പ്രദേശിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും സുരക്ഷ പരിശോധിക്കും. തയാറെടുപ്പുകൾ, മുൻകരുതലുകൾ, നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം, വിധി പ്രഖ്യാപിച്ച ശേഷമുള്ള കാര്യങ്ങൾ എന്നിവ സംബന്ധിച്ച് മാർഗരേഖ യോഗത്തിൽ തയ്യാറാക്കും.
ചില മാർഗ നിർദേശങ്ങൾ നൽകി കഴിഞ്ഞു. ജാഗ്രത പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യയിൽ മാത്രം 12,000 അർധ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പട്ടാളത്തെ വിളിക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കൊന്നും ഇനി കുറച്ച് ദിവസത്തേക്ക് അവധി നൽകില്ല. ഇവർക്ക് താമസിക്കാൻ വേണ്ടി സ്‌കൂളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 300 സ്‌കൂളുകൾ യുപിയിൽ മാത്രം ഏറ്റെടുത്തിരിക്കുന്നു. ചില സ്‌കൂളുകളിൽ താത്കാലിക ജയിൽ മുറികളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് സൂചന.
രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധി നേരിടാൻ കേന്ദ്ര- സംസ്ഥാന സർക്കാരും സുപ്രിം കോടതിയും തയാറെടുപ്പുകളിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here