Advertisement

കാസര്‍ഗോഡ് – മംഗലാപുരം ദേശീയപാത തകര്‍ന്നു; വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം

November 8, 2019
1 minute Read

കാസര്‍ഗോഡ് – മംഗലാപുരം ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ നാട്ടുകാരുടെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം. നിരവധി തവണ അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

രണ്ട് മാസം മുന്‍പ് അറ്റകുറ്റപ്പണി നടത്തിയ ദേശീയപാത വീണ്ടും പൊട്ടിപ്പൊളിഞ്ഞതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ മൊഗ്രാലിലാണ് വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നാട്ടുകാരും വാഹന ഉടമകളും പ്രതിഷേധ പ്രകടനവും നടത്തി.

ദേശീയപാതയുടെ ശോചനീയാവസ്ഥകാട്ടി ജില്ലാ കളക്ടറെ സമീപിച്ച ഘട്ടത്തില്‍ അവഗണനയാണുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ജില്ലാ കളക്ടറെ ഉപരോധിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനുമാണ് നാട്ടുകാരുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top