Advertisement

ദേശീയ പുരസ്‌കാര തിളക്കത്തില്‍ സൈബര്‍ ഡോം

November 8, 2019
Google News 0 minutes Read

കേരള പൊലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം. രാജ്യത്തെ വിവര സാങ്കേതികപരമായി ആധുനിക പ്രോജക്ടുകള്‍ നടത്തുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2019 ആണ് സൈബര്‍ ഡോമിന് ലഭിച്ചത്.

സൈബര്‍ ഡോമിന് രാജ്യത്തെ മികച്ച സൈബര്‍ സെക്യൂരിറ്റി ഇന്നവേഷനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. രാജ്യത്തിനകത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിച്ച 300 ഓളം നോമിനേഷനുകളെ പിന്‍തള്ളിയാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. എഡിജിപി മനോജ് എബ്രഹാം ഐപിഎസ് ആണ് സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫീസര്‍ ശ്യംകുമാര്‍ കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലത്തിലെ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ വിനീത് ഖോങ്കയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here