Advertisement

കൂത്താട്ടുകുളം ചോരക്കുഴി പള്ളിതർക്കം; വിധി നടപ്പാക്കണമെന്ന് മുൻസിഫ് കോടതി

November 8, 2019
0 minutes Read
court

യാക്കോബായ ഓർത്തഡോക്‌സ് സഭാ തർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം ചോരക്കുഴി പള്ളിയിൽ വിധി നടപ്പാക്കണമെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിശ്വാസികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി വ്യക്തമാക്കി.

ചോരക്കുഴി പള്ളിയിൽ 1934 ലെ ഭരണഘടന നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ യാക്കോബായ വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഓർത്തഡോക്‌സ് വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ്
ഓർത്തഡോക്‌സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചത്.

അതേസമയം തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പള്ളിയിലും ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധിയുണ്ടായി. മുളന്തുരുത്തി പള്ളിയിലും 1934 ലെ ഭരണഘടന നടപ്പാക്കണമെന്ന് എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. സുപ്രീംകോടതി വിധി മുളന്തുരുത്തിയിലും ബാധകമാണ്. സ്വതന്ത്ര ഭരണഘടന അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ വാദം പള്ളി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യക കോടതി തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top