മാവോയിസ്റ്റ്, യുഎപിഎ വിഷയങ്ങളില്‍ സിപിഐഎം – സിപിഐ പോര് മുറുകുന്നു

പാലക്കാട് മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തിലും സിപിഐഎം – സിപിഐ പോര് മുറുകുന്നു. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഐഎം – സിപിഐ അഭിപ്രായ ഭിന്നതയില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ പൊലീസ് നല്‍കുന്ന എല്ലാ തെളിവുകളും വിശ്വസിക്കാന്‍ ആവില്ലെന്നും നിലപാടെടുത്തു. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതുപോലെയല്ല സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം വേണമെന്ന് ജനയുഗത്തിലെ ലേഖനത്തിലൂടെ കാനം രാജേന്ദ്രന്‍ നിലപാടെടുത്തിരുന്നു. അതേസമയം, മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് സിപിഐഎമ്മിനെ അടിക്കാനാണെന്ന് ദേശാഭിമാനിയിലെ ലേഖനത്തിലൂടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ആരോപിച്ചു. മാവോയിസ്റ്റുകള്‍ ഭീകരവാദികളാണെന്ന നിലപാടായിരുന്നു ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പി രാജീവിന്റേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here