ശാന്തൻപാറ കൊലപാതകം; റിജോഷിനെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഇടുക്കി ശാന്തൻപാറയിൽ യുവാവിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കൊലനടക്കുന്ന സമയം റിജോഷ് അർധബോധാവസ്ഥയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ആദ്യഘട്ടത്തിൽ പൊലീസ് കേസന്വേഷിക്കാൻ തയ്യാറാവത്തതിനാലാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു.
കയറോ, തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് റിജോഷിനെ കൊലപ്പെടുത്തിയിരിക്കുന്നത്. ഈ സമയം റിജോഷ് അർധബോധാവസ്ഥയിലായിരുന്നു. ഈ അവസ്ഥയിലാക്കാൻ മദ്യമോ,വിഷമോ റിജോഷിന് നൽകിയോ എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണ്. ശരീരത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
Read Also : ‘ എന്റെ സഹോദരന് കൊലയിൽ പങ്കില്ല, ഞാനാണ് പ്രതി’; കുറ്റം സമ്മതിച്ച് റിസോർട്ട് മാനേജരുടെ വീഡിയോ സന്ദേശം
അതേസമയം പ്രതികളെന്ന് സംശയിക്കുന്ന റിജോഷിന്റെ ഭാര്യ ലിജി, കാമുകൻ വസീം എന്നിവർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ സന്ദേശം ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ഇതയച്ച സ്ഥലം കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. തെളിവ് നശിപ്പിക്കാൻ വസീമിനെ സഹായിച്ചെന്ന് കരുതുന്ന സഹോദരനേയും സുഹൃത്തിനേയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. പൊലീസ് വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന ആരോപണവുമായി നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ മുപ്പത്തിയൊന്നിന് കാണാതായ ശാന്തൻപാറ സ്വദേശി റിജോഷിന്റെ മൃതദേഹം സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here