മരട് ഫ്ളാറ്റ് പൊളിക്കൽ; സാങ്കേതിക സമിതിയുടെ യോഗം ഇന്ന്
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് മരട് നഗരസഭയിൽ നടക്കും. ഫ്ളാറ്റ് പൊളിക്കുന്ന കമ്പനികളിൽ ഒന്നായ എഡ്യൂസസ് എഞ്ചിനിയറിംഗ് വിശദമായ രൂപരേഖ ഇന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മരട് നഗരസഭയിൽ യോഗം ചേരുക
നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റുകൾ തകർക്കുന്നതിന് മുന്നോടിയായാണ് സാങ്കേതിക സമിതി യോഗം ചേരുന്നത്. വിശദമായ വിവരങ്ങൾ പൊളിക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി സാങ്കേതിക സമിതിക്ക് മുന്നിൽ അവതരിപ്പിക്കും. ഇന്നുച്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിൽ രൂപരേഖ അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനാമായുള്ള കമ്പനിയായിരിക്കും. ഫ്ളാറ്റുകളുടെ ഭിത്തികളെല്ലാം തകർത്ത ശേഷം തൂണുകളിൽ ദ്വാരം ഉണ്ടാക്കി അതിലായിരിക്കും സ്ഫോടക വസ്തുക്കൾ നിറയ്ക്കുക.
നിയന്ത്രിത സ്ഫോടനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ ഫ്ളാറ്റുകൾ പൊളിക്കാനുള്ള പദ്ധതിയാണ് കമ്പനികൾ തയാറാക്കിയിരിക്കുന്നത്. ജനുവരി എട്ടിന് മുൻപ് സ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ പൊളിക്കുമെന്ന് കമ്പനികൾ നഗരസഭയെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here