അയോധ്യാ കേസ്: സുപ്രിംകോടതി വിധി ഒറ്റനോട്ടത്തിൽ

അയോധ്യാ കേസിൽ സുപ്രധാന വിധി പ്രഖ്യാപിച്ച് സുപ്രിംകോടതി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി
പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഷിയാ വഖഫ് ബോർഡിന്റെയും, നിർമോഹി അഖാരയുടേയും ഹർജികൾ സുപ്രിംകോടതി തള്ളി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹർജിക്കാർക്കും തർക്കഭൂമി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. നിലവിൽ 2.77 ഏക്കർ തർക്കഭൂമിയുടെ അവകാശം സർക്കാരിനാണ് അനുവദിച്ചിരിക്കുന്നത്.
സുപ്രിംകോടതി പുറപ്പെടുവിച്ച പ്രധാന ഉത്തരവുകൾ :
1. തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമിക്കും
2. മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് 5 ഏക്കർ ഭൂമി നൽകും
3. ക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിന് രൂപം നൽകണം
4. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി തയാറാക്കും
5. അലഹാബാദ് വിധി തെറ്റെന്ന് സുപ്രിംകോടതി
6. തർക്കഭൂമി ബോർഡ് ഓഫ് ട്രസ്റ്റീസിന്
134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് ഇതോടെ തിരശീല വീണത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിനായിരുന്നു അവകാശവാദം.
മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ ആവശ്യം.
കേസിൽ ഷിയാ വഖഫ് ബോർഡിന്റെ അപ്പീൽ സുപ്രിംകോടതി ആദ്യം തള്ളി. ഇതിന് ശേഷമാണ് വിധി വരുന്നത്. സുപ്രിംകോടതിയുടെ അഞ്ചംഗ ബഞ്ചാണ് വിധി പറഞ്ഞത്. ഏകകണ്‌ഠേനയാണ് ബഞ്ച് വിധി പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ ചീഫ് ജസ്റ്റിസാണ് വിധി പുറപ്പെടുവിച്ചത്.
അയോധ്യ കേസിൽ ഷിയാ വഖഫ് ബോർഡിന്റെ ഹർജി സുപ്രിംകോടതി തള്ളി. സുപ്രിംകോടതിയിൽ അയോധ്യ വിധി പ്രസ്താവം ആരംഭിച്ച് മിനിറ്റുകൾക്കകമാണ് ഷിയാ വഖഫ് ബോർഡിന്റെ ഹർജി തള്ളുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here