കേരളാ പൊലീസ് അതീവ ജാഗ്രതയിൽ; ലീവിൽ നിന്ന് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കേരളാ പൊലീസും അതീവ ജാഗ്രതയിൽ. സുരക്ഷ ഉറപ്പ് വരുത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൊലീസ് ഉറപ്പ് വരുത്തിയിട്ടുണ്ട്.
ലീവിൽ നിന്ന് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. എഡിജിപി ലോ ആൻഡ് ഓർഡർ നേരിട്ട് കൺട്രോൾ റൂമിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.
Read Also : അയോധ്യാ കേസ്; സുപ്രിംകോടതി വിധി ഒറ്റനോട്ടത്തിൽ
നബിദിന റാലികൾ അടക്കമുള്ളവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല, എന്നാൽ മറ്റ് ജാഥകൾ നടത്തുന്നതിന് വിലക്കുണ്ട്. പ്രശ്‌നസാധ്യത മേഖലകൾ കണ്ടെത്തിയിട്ടുണ്ടെന്നും ബെഹ്ര പറഞ്ഞു. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചരണം അനുവദിക്കില്ല. മതസ്പർധ വളർത്തുന്ന ഒരു നടപടിയും അനുവദിക്കില്ല. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കില്ലെന്നും ബെഹ്ര കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഡിജിപി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here