Advertisement

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

November 9, 2019
0 minutes Read

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്ന കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 16 മുതല്‍ 19 വരെയാണ് കായികോത്സവം. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയം ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്നത്. 5000 പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യമാണൊരുക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് വാമിംഗ് അപ് ഏരിയയും തയാറാകുന്നുണ്ട്.

ഹാമര്‍ കേജ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. അപകടസാധ്യത ഒഴിവാക്കാന്‍ ഹാമര്‍ മത്സര സമയത്തു മറ്റു മത്സരങ്ങളൊന്നും സമീപത്തു നടത്തില്ല. 100 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനവും ആവശ്യത്തിനു ടോയ്‌ലെറ്റുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.മേളയുടെ എല്ലാ ഒരുക്കങ്ങളും ഉടന്‍ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളും ഒഫീഷ്യലുകളും വോളന്റിയര്‍മാരും ഉള്‍പ്പെടെ 3500 ലേറെപ്പേര്‍ കായികോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കു കൂട്ടല്‍. പ്ലാസ്റ്റിക് രഹിത മേളയാകും ഇത്തവണ നടത്തുക. ഒരേസമയം 600 പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന പന്തലും കായികോത്സവത്തിനായി ഒരുക്കും. കഴിഞ്ഞ ഡിസംബറില്‍ സര്‍വകലാശാലാ കായികമേള നടന്നിരുന്നെങ്കിലും, ആദ്യമായാണ് ഇത്രയും വലിയൊരു കായികമേള മാങ്ങാട്ടുപറമ്പില്‍ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top