പന്തിനെ വെറുതെവിടൂ: രോഹിത് ശര്‍മ

കുറച്ചുനാളത്തേയ്ക്ക് ഋഷഭ് പന്തിനെ വെറുതെവിടാന്‍ ആവശ്യപ്പെട്ട് രോഹിത് ശര്‍മ. ഇന്ത്യാ – ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഋഷഭ് പന്തിനെ കുറച്ചുനാളത്തേയ്ക്ക് വെറുതെ വിടാന്‍ രോഹിത് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ നടന്ന ഒന്നാം ട്വന്റി20യിലും രാജ്‌കോട്ടില്‍ നടന്ന രണ്ടാം ട്വന്റി20യിലും ഋഷഭ് പന്ത് വരുത്തിയ പിഴവുകള്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പന്തിന് പിന്തുണയുമായി രോഹിത് ശര്‍മ എത്തിയത്.
ഋഷഭ് പന്തിനെക്കുറിച്ച് ഓരോ നിമിഷവും ചര്‍ച്ച നടക്കുകയാണ്. കളിക്കളത്തില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് പറയാനുള്ളത്. വെറും 22 വയസ് മാത്രമാണ് പന്തിനുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അതിനാല്‍ സ്വതന്ത്രമായി കളിക്കാന്‍ പന്തിനെ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും രോഹിത് ശര്‍മ പറഞ്ഞു.
ഋഷഭ് പന്തിന് പിന്തുണയുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. പന്ത് മികച്ച താരമാണെന്നും എല്ലാം ശരിയാവുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here