Advertisement

22 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും

November 9, 2019
Google News 1 minute Read

ഈ മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയാണ് കൺവെൻഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്.

മിനിമം ചാർജ് പത്ത് രൂപയാക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലും കൺസെഷൻ ഒരു പോലെയാക്കുക, സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here