‘കിഫ്ബിയിലെ ഉദ്യോഗസ്ഥർ ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെ’; ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥരെന്ന് ജി സുധാകരൻ തുറന്നടിച്ചു. വലിയ റോഡുകൾ നിർമിക്കുന്ന കിഫ്ബി അതിന്റെ നടത്തിപ്പും ഏറ്റെടുക്കണമെന്നാണ് മന്ത്രി ജി സുധാകരന്റെ നിലപാട്. തകർന്ന റോഡുകളുടെ പഴി മുഴുവൻ പൊതുമരാമത്ത് വകുപ്പിനെന്ന് മന്ത്രി നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയ പാത വികസനത്തിൽ കേരളത്തോട് കേന്ദ്രം അവഗണന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ റോഡ് നിർമാണം നവംബർ പത്തിന് മുമ്പ് തീർക്കേണ്ടതായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് പണി വൈകാൻ കാരണമെന്നും ചീഫ് എഞ്ചിനീയറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാവുന്ന പ്രവർത്തികൾ മാത്രം ഏറ്റെടുത്താൽ മതിയെന്നും മറ്റ് നിർമാണ പ്രവർത്തികൾ ഏറ്റെടുക്കുന്നത് വിമർശനങ്ങൾക്കും പേരുദോഷത്തിനും ഇട വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here