കൊച്ചിയിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം; കലൂർ, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് സംഘത്തിന്റെ പ്രവർത്തനം

കൊച്ചി നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ സജീവമാവുന്നു. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കൽ പോലീസിന്റേയും സഹായത്തോടെയാണ്
മസാജ് പാർലർ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. മസാജിങ്ങിനായി പെൺവാണിഭ സംഘങ്ങൾ സ്ത്രീകളെ എത്തിക്കുന്നത് കോളേജുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും…24 അന്വേഷണം
കൊച്ചി നഗരത്തിലെ ഹൃദയ ഭാഗങ്ങളായ കലൂർ ,പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ്
മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ പ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. ഇടപ്പള്ളി മോഡേൺ ബ്രഡ് ബസ് സ്റ്റോപ്പിന് മുന്നിലുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മസാജിങ് പാർലറാണിത്. ഇവിടെ എത്തുന്ന പുരുഷൻമാരായ ഇടപാടുകാർക്ക് മസാജ് ചെയ്തു നൽകുന്ന സ്ത്രീകളാണ്. 30 മിനിറ്റിന് 1500 രൂപയും 1 മണികൂറിന് 3000 രൂപയും നൽകിയാൽ ഹാപ്പി എൻഡിങ്ങ് ഉണ്ടാകുമെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. മാംസ കച്ചവടത്തിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സ്ത്രീകളെ എത്തിച്ചിരിക്കുന്നത്.
ഈ സ്ഥാപനങളുടെ നടത്തിപ്പുകാർക്ക് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ട്വന്റിഫോറിന്റെ അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല ഇവിടെ എത്തുന്ന ഇടപാടുകാരെ ഫോൺ നമ്പറും, പേരും എഴുതിയെടുക്കുന്ന ഡയറിയിൽ ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ പേരും നമ്പറുകളും എഴുതി ചേർത്തിട്ടുണ്ട്. നഗര മധ്യത്തിൽ പരസ്യമായി പെൺവാണിഭം നടത്തിയിട്ടും ഇത്തരക്കാരെ പിടികൂടാൻ അധികാരികൾ തയാറാക്കുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here