Advertisement

രാജ്യത്ത് ഭീകരാക്രകമണ സാധ്യത; ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ

November 10, 2019
0 minutes Read

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം. മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ഏജൻസികൾ ഒരേ വിവരം നൽകിയതിനാൽ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

അയോധ്യ വിധിക്ക് ശേഷം രാജ്യത്തെ സമാധാനം തകർക്കാനാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ ഒരിക്കിട്ടുള്ള സുരക്ഷ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു. രാജ്യത്തെ എല്ലായിടങ്ങളും അതിശക്തമായ സുരക്ഷക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top