Advertisement

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

November 11, 2019
0 minutes Read

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹുന്ദ്രി ഇൻറർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോക്കോപൈലറ്റ് ട്രെയിനുകൾക്കിടയിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

സിഗ്‌നൽ പ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർക്ക് നിർദേശം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top