സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

സംസ്ഥാനത്ത് മറ്റന്നാൾ സിനിമാ ബന്ദ്്. സിനിമാ ടിക്കറ്റുകൾക്ക് അധിക വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമാ ചിത്രീകരണം ഉൾപ്പെടെ നിർത്തിവയ്ക്കും.

സെപ്തംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്തു. എന്നാൽ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ വാദം. ഇതിനെതിരെ സംഘടന നേരത്തേ രംഗത്തെത്തുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More