24 ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള: ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച മുതല്‍

24 ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ പത്ത് മണി മുതലാണ് പൊതുവിഭാഗത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ആകെ 10,000 പാസുകളാണ് വിതരണം ചെയ്യുക.
1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബർ 26 മുതൽ രജിസ്റ്റർ ചെയ്യുന്നവർ 1500 രൂപ അടയ്‌ക്കേണ്ടിവരും. ചലച്ചിത്രടിവി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഫിലിം സൊസൈറ്റി പ്രവർത്തകർക്കും നവംബർ 15 മുതൽ 25 വരെയും മാധ്യമപ്രവർത്തകർക്ക്
നവംബർ 20 മുതൽ 25 വരെയും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
ഡിസംബർ ആറ് മുതൽ 13 വരെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് രാജ്യാന്തര ചലച്ചിത്രമേള. ഓൺലൈൻ രജിസ്‌ട്രേഷന് വേണ്ട സഹായങ്ങൾ ചെയ്യാൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹെൽപ്പ് ഡെസ്‌ക് സേവനമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here