ഫേസ് റെക്കഗ്നൈസേഷൻ സിസ്റ്റവുമായി ഇന്ത്യൻ റെയിൽവേ

സുരക്ഷാ വെല്ലുവിളികൾ മറികടക്കാൻ ഫേസ് റെക്കഗ്നീഷൻ സിസ്റ്റവുമായ് ഇന്ത്യൻ റെയിൽവേ. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന സ്റ്റേഷനുകളിൽ ഉടൻ യാഥാർത്ഥ്യമാക്കുന്ന സവിധാനം എറെ വൈകാതെ കേരളത്തിലുമെത്തും.
ആറു വർഷം മുൻപ് തുടങ്ങിയ ആലോചനകളാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ യാഥാർത്ഥ്യമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനുശേഷം സമഗ്രമായ സുരക്ഷാ പദ്ധതി റെയിൽവേ സുരക്ഷാ സേന തയ്യാറാക്കിയിരുന്നു. ഇതിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ അനിവാര്യതയാണ് പ്രധാന നിർദേശം. രാജ്യത്തെ 200 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ ഫേസ് റെക്കഗ്നീഷൻ സിസ്റ്റം അഥവാ എഫ്ആർഎസ് യാഥാർത്ഥ്യമാക്കും.
പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്.
മിക്കപ്പോഴും യാത്രക്കാർ എന്ന വ്യാജേന ട്രെയിനുകളിലും സ്റ്റേഷനുകളിലും കുറ്റവാളികൾ നിരവധി കടന്നുകയറുകയും ചെയ്യുന്നു. ഫേസ് റെക്കഗ്നൈസേഷൻ യാഥാർത്ഥ്യമാക്കുന്നതോടെ റെയിൽവേ സ്‌റ്റേഷനും ട്രെയിനും സുരക്ഷാ മാർഗമാക്കുന്ന കുറ്റവാളികളെ പിടികൂടുന്നത് കൂടുതൽ എളുപ്പമാകുമെന്നാണ്് കരുതുന്നത്.
വിമാനത്താവളങ്ങളിലേതിന് സമാനമായ സാങ്കേതിക വിദ്യയാണ് നടപ്പാക്കുക. കൃത്രിമബുദ്ധിയാൽ പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ കുറ്റകൃത്യം തടയാനായി ദേശീയതലത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളെയും സുരക്ഷാ ഏജൻസികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റവുമായി (സി.സി.ടി.എൻ.എസ്) ചേർന്നാണ് ഇത് പ്രവർത്തിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here