Advertisement

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീ പിടിച്ചു

November 12, 2019
0 minutes Read

കോട്ടയം ജില്ലയിലെ വൈക്കത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീ പിടിച്ചു. വൈക്കം കാരിക്കോട് വെള്ളൂർ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. കാ​രി​ക്കോ​ട് ഗീ​വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ ബ​സി​നാ​ണ് തീ പിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.

കുട്ടികളെ ഇറക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ഡ്രൈവർ സ​ജീ​വ​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ആ​യ ബി​ന്ദു എന്നിവരാണ് ബസിൽ ഉണ്ടായിരുന്നത്. രണ്ട് പേരും പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.

തീ പിടുത്തത്തിനു കാ​ര​ണ​മായത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top