തിരുവനന്തപുരം നഗരത്തില്‍ ശുദ്ധജല വിതരണം തടസപ്പെട്ടു
തിരുവനന്തപുരം അമ്പലമുക്കില്‍ പൈപ്പുപൊട്ടി നഗരത്തിലേക്കുള്ള ശുദ്ധജലവിതരണം തടസപ്പെട്ടു. കവടിയാര്‍ ഉള്‍പ്പെടെ നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം കുടിവെള്ളവിതരണം തടസപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ വിതരണം പുനസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി.
കവടിയാര്‍ – പേരൂര്‍ക്കട പാതയില്‍ അമ്പലമുക്ക് ജംഗ്ഷനോട് ചേര്‍ന്നാണ് രാവിലെയോടെ 700 എംഎം പൈപ്പ് പൊട്ടിയത്. പേരൂര്‍ക്കട, അമ്പലമുക്ക്, കവടിയാര്‍, കേശവദാസപുരം, കഴക്കൂട്ടം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതവും താറുമാറായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here