വിശാലിന്റെ ‘ആക്ഷൻ’ ഈ മാസം പതിനഞ്ചിന്; നായികയായി ഐശ്വര്യ ലക്ഷ്മിയും

വിശാൽ നായകനാക്കവുന്ന ആക്ഷൻ ഈ മാസം 15ന് തിയേറ്ററുകളിലെത്തും. തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്മിയുമാണ് ആക്ഷനിൽ വിശാലിന്റെ നായികമാരായി എത്തുന്നത്. തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിതെന്നും ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മുഴുനീള ആക്ഷൻ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന് ആക്ഷൻ എന്ന് പേര് നൽകിയതും ഇക്കാരണം കൊണ്ടു തന്നെയാണെന്നും അണിയറക്കാർ വെളിപ്പെടുത്തി. ഹിപ് ഹോപ് തമിഴാ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ട്രൈഡണ്ട് ആർട്ട്‌സിന്റെ ബാനറിൽ ആർ വീന്ദ്രനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും വൻ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ ദീപാവലി ദിവസം പുറത്തിറക്കിയ ട്രെയിലർ ദിവസങ്ങൾ കൊണ്ട് ട്രെൻഡിങ്ങായിരുന്നു. ദിനംപ്രതി കാഴ്ചക്കാരുടെ എണ്ണം വർധിച്ചതോടെ ട്രെയിലർ ഇതിനോടകം 4.5 മില്യൺ കാണികളെയാണ് സ്വന്തമാക്കിത്. കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിലേതെന്ന് സൂചന നൽകുന്നതായിരുന്നു ട്രെയിലർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here