പ്രധാനാധ്യാപകൻ അധ്യാപികയെ അസഭ്യം വിളിച്ച സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഎൽപി സ്‌കൂളിലെ പ്രധാനാധ്യാപകൻ അധ്യാപികയെ അസഭ്യം വിളിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അസഭ്യം വിളിക്കുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Read Also: അവധി ചോദിച്ചതിന് അസഭ്യവര്‍ഷം; അധ്യാപികയ്ക്ക് ബോധക്ഷയം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് അയച്ച് തരാൻ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു.
വളരെ മോശമായ രീതിയിലുള്ള അസഭ്യം വിളി കേട്ട് അധ്യാപിക ബോധം കെട്ടുവീണതായി റിപ്പോർട്ടുണ്ട്. ഇതിനെത്തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരം. സംഭവത്തിൽ സ്‌കൂളിലെ പ്രധാനാധ്യാപകൻ ഒറ്റപ്പാലം ചിനങ്ങാട് പടിപ്പുരയ്ക്കൽ ഉദുമാൻകുട്ടിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here