‘രാഹുല്‍ മാങ്കൂട്ടത്തില്‍ MLA സ്ഥാനം രാജിവെക്കണം’; പാലക്കാട് ‘പൂവന്‍ കോഴി’യുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം

അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് പൂവൻകോഴിയുമായി മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമല്ല. കേവലം യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം മാത്രം രാജിവെച്ചാല്‍ പോരാ. എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാനാണ് കോണ്‍ഗ്രസ് തയാറാകേണ്ടത്. കേരളത്തിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സി കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരക്കാര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയാല്‍ കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്ന് അദേഹം ചോദിച്ചു.
എംഎല്‍എ സ്ഥാനം രാജിവെക്കുന്നതുവരെ സമരവുമയി ബിജെപി മുന്നോട്ടുപോകുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് രാഹുലിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും എംഎല്‍എയുടെ എല്ലാ പരിപാടികളും തടസപ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.
Story Highlights : Mahila Morcha protest with rooster in Palakkad against Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here