പന്തില്‍ കൃത്രിമം കാണിച്ചു; നിക്കോളാസ് പുരാന് വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചതിന് വെസ്റ്റ്ഇന്‍ഡീസ് താരം നിക്കോളാസ് പുരാനെ നാല് മത്സരങ്ങളില്‍ നിന്ന് ഐസിസി വിലക്കി. അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനാണ് നടപടി.
പെരുമാറ്റച്ചട്ടം ലംഘിച്ചതായി സമ്മതിച്ച പുരാന്‍ ശിക്ഷാ നടപടി അംഗീകരിച്ചു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.14 ലംഘിച്ചതിനാണ് നാലു മത്സരങ്ങളില്‍നിന്ന് വിലക്കിയത്. കളിക്കിടയില്‍ പുരാന്‍ പന്ത് ചുരണ്ടാന്‍ ശ്രമിച്ചത് ക്യാമറകളില്‍ പതിഞ്ഞിരുന്നു.
വിലക്ക് നേരിട്ടതോടെ വെസ്റ്റ്ഇന്‍ഡീസിന്റെ അടുത്ത നാല് ട്വന്റി20 മത്സരങ്ങളില്‍ പുരാന് കളത്തിലിറങ്ങാനാകില്ല. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്‌ക്കെതിരെയുള്ള ഒരു മത്സരത്തിലും പുരാന് കളത്തിലിറങ്ങാനാവില്ല. പുരാന്റെ കളി റെക്കോര്‍ഡില്‍ അഞ്ച് മൈനസ് പോയിന്റുകളും രേഖപ്പെടുത്തും. തന്റെ തെറ്റ് അംഗീകരിച്ച പുരാന്‍ ടീം അംഗങ്ങളോടും അഫ്ഗാനിസ്താന്‍ ടീമിനോടും ഖേദം പ്രകടിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here