Advertisement

‘മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം’; തമിഴ്നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു

5 hours ago
1 minute Read

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്നാട്. സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാർ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. അണക്കെട്ടിലെ അറ്റകുറ്റ പണികൾ നടത്തിയാൽ ജല നിരപ്പ് 152 അടി വരെയായി ഉയർത്താം എന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ പറയുന്നു. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ നിർദേശിക്കണം എന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണി നടത്തണമെന്ന കോ‌ടതി നിർദേശം കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് മേൽനോട്ട സമിതി ഒരു പഠനം നടത്തിയിരുന്നു. മേൽനോട്ട സമിതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് പറയുന്നു. മരങ്ങൾ മുറിച്ച് റിസർവ് ചെയ്യുക, ബോട്ടുകൾക്ക് കടന്നുപോകാൻ അനുവദിക്കുക, റോഡുകൾ നിർമ്മിക്കുക തുടങ്ങിയ ജോലികൾ നടത്താൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്ന് തമിഴ്‌നാട് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ സുപ്രീം കോടതിയിൽ വീണ്ടും പരിഗണിക്കും.

Story Highlights : Tamil Nadu says Mullaperiyar dam is safe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top