Advertisement

ഇന്ത്യയുടെ ബഹുസ്വരത ബിജെപിയിലില്ല: ശശി തരൂർ

November 13, 2019
1 minute Read

ഇന്ത്യയുടെ സവിശേഷതയായ ബഹുസ്വരത ഭരണകക്ഷിയായ ബിജെപിയിൽ കാണാനാവില്ലെന്ന് ഡോ.ശശി തരൂർഎംപി കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിൽ നിന്ന് ഒരൊറ്റ എംപി പോലും ലോക്‌സഭയിൽ ബിജെപിക്കില്ലെന്നത് അതിന്റെതെളിവാണൈന്നും തരൂർ പറഞ്ഞു. വയനാട്ടിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് തരൂർ ഇത് പറഞ്ഞത്.

ബഹുസ്വര ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടു വന്ന ഒരൊറ്റ മുസ്ലിം എംപി പോലും ഇല്ലെന്നത്ബിജെപിയുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണെന്നും ചരിത്രത്തിലാദ്യമായാണിതെന്നും ശശി തരൂർ വ്യക്തമാക്കി.

‘സമർപ്പിത ജീവിതത്തിന് സ്‌നേഹാദരം’എന്ന പേരിൽ ജീവകാരുണ്യ- വിദ്യാഭ്യാസ പ്രവർത്തകനായ മുഹമ്മദ് ജമാലിനെ ആദരിക്കുന്ന ചടങ്ങിലാണ് തരൂർ വിവാദ പ്രസ്താവന നടത്തിയത്. വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. ഡിഎംകെ നേതാവും കവിയത്രിയുമായ കനിമൊഴി എംപിയും അതിഥിയായെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top