Advertisement

ശബരിമലയിൽ യുവതീ പ്രവേശനം വിലക്കാനൊരുങ്ങി സർക്കാർ

November 14, 2019
1 minute Read

ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണ . വിധിയിൽ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടർ നടപടികളെന്നാണ് സർക്കാർ നിലപാട്.

കഴിഞ്ഞ മണ്ഡല കാലാനുഭവവും ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ആവർത്തിക്കാൻ സിപിഐഎമ്മും സർക്കാരുമില്ല.  സുപ്രിംകോടതി വിധിയിൽ വ്യക്തത വരുത്തുന്നതു വരെ യുവതീ പ്രവേശനം അനുവദിക്കേണ്ടെന്നാണ് സർക്കാർ തലത്തിലുണ്ടായ ധാരണ. മൗലികാവകാശവും സമത്വവുമായി ബന്ധപ്പെട്ടവയാണ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടതെന്നതിനാൽ യുവതീ പ്രവേശന വിലക്ക് മൗലികാവകാശ ലംഘനമോ കോടതിയലക്ഷ്യമോ ആവില്ലെന്നാണ് സർക്കാരിനു കിട്ടിയ നിയമോപദേശം. യുവതീ പ്രവേശനം വിലക്കുമെന്ന് പരസ്യമായി പറയാൻ സർക്കാർ തയ്യാറല്ല . യുവതികൾ വന്നാൽ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also : ശബരിമല: പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ചിൽ തന്നെ; വിശാല ബെഞ്ചിന്റെ തീർപ്പിന് ശേഷം പരിഗണിക്കും

യുവതികളെ സർക്കാർ സംരക്ഷണത്തിൽ ശബരിമലയിൽ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.

വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോവില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ പ്രതികരണം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ശബരിമല യുവതീ പ്രവേശ വിഷയം നിലനിർത്തേണ്ടെന്നാണ് സർക്കാർ നിലപാട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top