ഇന്ത്യാ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബംഗ്ലാദേശിന്റെ ഇമ്രാനുല്‍ കയേസ്, ഷദ്മാന്‍ ഇസ്ലാം, മുഹമ്മദ് മിഥുന്‍ എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഐസിസി റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. സന്ദര്‍ശകരായ ബംഗ്ലാദേശ് ആകട്ടെ ഒമ്പതാം റാങ്കിലും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. സ്പിന്നര്‍ നദീമിന് പകരം ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ടീമിലെത്തി. പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുമെന്ന് കരുതുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. നാലാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ദുഷ്‌കരമായേക്കുമെന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹഖിന്റെ വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here