ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അടിപതറി; ബംഗ്ലാദേശ് 150 ന് പുറത്ത്

ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 150-ന് ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. 43 റണ്ണസെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്ണസെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ബേധപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
ഇമ്രുല്‍ കയേസ് (6), ഷദ്മാന്‍ ഇസ്ലാം (6),മുഹമ്മദ് മിഥുന്‍ (13), മഹ്മദുള്ള (10), ലിട്ടന്‍ ദാസ് (21), മെഹ്ദി ഹസന്‍ (0), തൈജുള്‍ ഇസ്ലാം(1), ഇബാദത്ത് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ താരങ്ങള്‍.
അതേസമയം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. അബു ജയേദിന്റെ പന്തില്‍ 6 റണ്ണസെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here