ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; ഐഐടി അധ്യാപകൻ ഉടൻ അറസ്റ്റിലായേക്കും

മദ്രാസ് ഐഐടിയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിനുത്തരവാദികളെ പിടികൂടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ഐഐടി അധ്യാപകൻ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. അറസ്റ്റ് ഉടനെന്ന് ഡിജിപി ഉറപ്പ് നൽകിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇക്കാര്യം ഉന്നയിച്ച് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കണ്ടു. ഫാത്തിമ മദ്രാസ് ഐഐ ടിയിൽ ജാതീയ വിവേചനം നേരിട്ടതായി അബ്ദുൾ ലത്തീഫ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തിൽ ഇപ്പോൾ തൃപ്തനെന്നും തെളിവു നശിപ്പിക്കാനാണ് ഇവർ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് ഗവർണറേയും ഫാത്തിമയുടെ പിതാവ് കാണുന്നുണ്ട്.
പഠിക്കാൻ സമർത്ഥയായിരുന്ന മകൾ ഫാത്തിമ ലത്തീഫ് അധ്യാപകൻ സുദർശൻ പത്മനാഭനെ ഭയന്നിരുന്നതായി പിതാവ് അബ്ദുൾ ലത്തീഫ് . അദ്ദേഹം മോശക്കാരനെന്ന് മകൾ തനിക്ക് സന്ദേശമയച്ചിരുന്നു. ഇദ്ദേഹത്തേയും മകളുടെ മരണത്തിനുത്തരവാദികളേയും ഉടൻ പിടികൂടണം. അനുകൂല മറുപടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയി ൽ നിന്നും ഡിജിപിയിൽ നിന്നും ലഭിച്ചത്. മദ്രാസ് ഐഐടിയിൽ മകൾ ജാതീയ വിവേചനം നേരിട്ടിരുന്നു. ശിരോവസ്ത്രം മകൾ മുമ്പേ ധരിക്കാറില്ലെന്നും പിതാവ് പറയുന്നു.
മകളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തണം മിടുക്കിയായ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മദ്രാസ് ഐ ഐ ടിക്ക് പരാതി നൽകാനില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here