Advertisement

ശബരിമല യുവതീപ്രവേശ വിധി അതേപടി നിലനിൽക്കുന്നു; കോടതി വിധി കളിക്കാനുള്ളതല്ല: ജസ്റ്റിസ് ആർ എഫ് നരിമാൻ

November 15, 2019
Google News 1 minute Read

ശബരിമല യുവതീപ്രവേശ വിധി അതേപടി നിലനിൽക്കുന്നുവെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ. സുപ്രിംകോടതി വിധി കളിക്കാനുള്ളതല്ല. പുനഃപരിശോധനാ ഹർജികളിലെ ഭിന്നവിധി വായിച്ചു നോക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നരിമാൻ ആവശ്യപ്പെട്ടു.

കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് കീഴ്‌കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ആർ.എഫ്.നരിമാൻ അപ്രതീക്ഷിതമായി ശബരിമല വിധി പരാമർശിച്ചത്. എൻഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടായിരുന്നു ഉപദേശവും നിർദേശവും.

Read Also : ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് സർക്കാർ

നരിമാന്റെ വാക്കുകൾ ഇങ്ങനെ: ദയവായി പുനഃപരിശോധനാ ഹർജികളിലെ ഭിന്നവിധി വായിച്ചു നോക്കുക. ഞങ്ങളുടെ വിധിന്യായങ്ങൾ കളിക്കാനുള്ളതല്ല. വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നിങ്ങളുടെ സർക്കാരിനോട് പറയുക. നരിമാന്റെ നിർദേശത്തോട് സോളിസിറ്റർ ജനറൽ കോടതിയിൽ പ്രതികരിച്ചില്ല. യുവതീ പ്രവേശ വിധി നടപ്പാക്കുക തന്നെ വേണമെന്ന് ഇന്നലത്തെ ഭിന്നവിധിയിൽ ആർ.എഫ്. നരിമാൻ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ സംഘടിത പ്രതിഷേധമുണ്ടായതിനെയും വിമർശിച്ചിരുന്നു.

 

sabarimala, supreme court, sabarimala women entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here