Advertisement

ഫാത്തിമയുടെ ആത്മഹത്യയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

November 16, 2019
Google News 0 minutes Read

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ എത്തും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു.
വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരനും ആശയ വിനിമയം നടത്തി. പെൺകുട്ടിയുടെ അച്ഛനുമായും മുരളീധരൻ സംസാരിച്ചു.

ഫാത്തിമയുടെ ആത്മഹത്യയിൽ നീതി നേടി കുടുംബം നടത്തുന്ന പോരാട്ടത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പ്രമുഖ നേതാക്കൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിന്തുണ അറിയിച്ച് കൊല്ലം രണ്ടാം കുറ്റിയിലെ ഇവരുടെ വീട്ടിലെത്തി. കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനും മേയർ വി രാജേന്ദ്രബാബുവും കുടുംബത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാവിലെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാത്രിയും കൊല്ലത്തെ വീട്ടിലെത്തി ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ സമീപകാലങ്ങളിയും ആവശ്യപ്പെട്ടു. കെഎസ്‌യു, എസ്എഫ്‌ഐ, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്താനങ്ങളുടെ സംസ്ഥാന പ്രതിനിധികളും ഫാത്തിമയുടെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും ഫാത്തിമ ലത്തീഫിന് നീതി തേടിയുള്ള ക്യാമ്പയിൻ സജീവമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here