ആദ്യ സ്വര്‍ണം എറണാകുളത്തിന് : പാലക്കാടിനും സ്വര്‍ണം

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ഇനങ്ങളില്‍ സ്വര്‍ണം നേടി എറണാകുളവും പാലക്കാടും കുതിപ്പ് ആരംഭിച്ചു. കായികമേളയിലെ ആദ്യം സ്വര്‍ണം എറണാകുളം സ്വന്തമാക്കി.
കോതമംഗലം മാര്‍ബേസിലിന്റെ എന്‍വി അമിതിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ പാലക്കാടിന്റെ സി ചാന്ദ്‌നിയാണ് സ്വര്‍ണം നേടിയത്
98 ഇനങ്ങളില്‍ 2500 ലധികം അത്‌ലറ്റുകളാണ് നാലു ദിനങ്ങളിലായി നടക്കുന്ന കായികോത്സവത്തില്‍ പങ്കെടുക്കുന്നത്.വൈകിട്ട് മൂന്ന് മണിക്ക് കായികമന്ത്രി ഇപി ജയരാജന്‍ കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.18 ഇനങ്ങളാണ് ഇന്ന് ട്രാക്കിലും ഫീല്‍ഡിലുമായി നടക്കുക
കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. കായികാധ്യാപകരുടെ സമരം മേളയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍
state athletic meet 2019, kannur, first event , gold medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here