Advertisement

മകളുടെ മരണത്തിൽ മദ്രാസ് ഐഐടിക്കെതിരെ കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പിതാവ് അബ്ദുൾ ലത്തീഫ്

November 16, 2019
Google News 0 minutes Read

മകൾ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ മദ്രാസ് ഐഐടിക്കെതിരെ കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പിതാവ് അബ്ദുൽ ലത്തീഫ് . അന്വേഷണം തുടങ്ങിയതിനാൽ ഇപ്പോൾ അവ പരസ്യപ്പെടുത്തുന്നില്ല. ഇന്ന് ചെന്നൈയിൽ അന്വേഷണോദ്യോഗസ്ഥരെ കാണുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു

മകൾ ഫാത്തിമ മരിക്കുന്ന ദിവസം വരെ 28 ദിവസം സാംസഗ് നോട്ടിൽ എഴുതിയ കുറിപ്പുകൾ തന്റെ പക്കലുണ്ടെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇവ ഇപ്പോൾ പുറത്തു വിടുന്നതിന് പരിമിതിയുണ്ട്. അന്വേഷണം നല്ല നിലയിലല്ലെങ്കിൽ അവ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് അന്വേഷണോദ്യോഗസ്ഥരെ അബ്ദുൽ ലത്തീഫ് കാണുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഡിജിപി ഡികെ ത്രിപാഠി, ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിൻ, കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെ അബ്ദുൽ ലത്തീഫ് കണ്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here