പീഡനത്തിന് ശ്രമിച്ച യുവാവിനെ തല്ലിയോടിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

നോയിഡയിൽ 21 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നോയിഡ സെക്ടർ 63 ലാണ് സംഭവം നടക്കുന്നത്. പൊലീസ് പോസ്റ്റിന് വെറും 600 മീറ്റർ അകലെയാണ് സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് റിപ്പോർട്ട് പ്രകാരം ജോലി സംബന്ധമായ ചർച്ചകൾക്കായി രവി എന്ന യുവാവിനെ കാണാനെത്തിയതാണ് യുവതി. എന്നാൽ രവി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ അലർച്ച കേട്ട് ഓടിയെത്തിയ ഗുഡ്ഡു, ശാമു എന്നിവർ രവിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നീട് ഇവർ സുഹൃത്തുക്കളായ ബ്രിജ്കിഷോർ, പ്രീതം, ഉമേഷ് എന്നിവരെ വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
Read Also : കൊല്ലം കടയ്ക്കലിൽ രണ്ടുവയസുകാരി ലൈംഗിക പീഡനത്തിനിരയായി; സഹോദരൻ കസ്റ്റഡിയിൽ
യുവതി പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസ് പെൺകുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണ്ട വൈദ്യസഹായം നൽകുകയും ചെയ്തു. ശാരീരികമായി അപകടാവസ്ഥ തരണം ചെയ്‌തെങ്കിലും മാനസികമായി ആകെ തകർന്ന നിലയിലാണ് യുവതിയെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കേസിൽ രവി ബ്രിജ്കിഷോർ, പ്രീതം, ഉമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുഡ്ഡുവിനും ശാമുവിനുമായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here