Advertisement

സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു

November 16, 2019
0 minutes Read

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ കോഴിക്കോട് സ്വദേശി ബിജു (32)വാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഇന്നാണ് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുക. സന്നിധാനം, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. യുവതി പ്രവേശന വിധിയും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഉണ്ടായ വരുമാന നഷ്ടം ഇത്തവണ പുതിയ സാഹചര്യത്തിൽ നികത്താനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

അതേ സമയം, ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയാൻ പമ്പയിൽ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. യുവതികൾ മല കയറാൻ വന്നാൽ വേണ്ട നടപടികൾ സ്വീകരിക്കും. ശ​ബ​രി​മ​ല​യി​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്‍റെ ഉ​പ​ദേ​ശം തേ​ടുമെ​ന്നും അദ്ദേഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ദർശനത്തിന് യുവതികളെ അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിനു പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top