കളമശേരിയിൽ പൊലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

dead body

കളമശേരിയിൽ പൊലീസുദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്തുവന്ന സിവിൽ പൊലീസ് ഓഫീസർ ജയിൻ പി കെയാണ് മരിച്ചത്.

ഇന്ന് വൈകീട്ട് കളമശേരിയിലെ വീട്ടിൽ ജയിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top