‘കാട് പൂക്കുന്ന നേരം’ എന്ന സിനിമയിലെ രംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കാട് പൂക്കുന്ന നേരം സിനിമയിലെ രംഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു പൊലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മെമ്മോ.
മാവോയിസ്റ്റ് വേട്ടക്കെതിരെയും UAPA നിയമത്തിനെതിരെയും പ്രതിബാധിക്കുന്ന ഒരു സിനിമ രംഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് കേരള പൊലീസ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് മെമ്മോ നൽകിയത്.
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകർഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു. മൂന്നു വർഷം കഴിയുമ്പോഴും അത് കേരളത്തിന്റെ നെഞ്ചിൽ കുത്തി നിക്കുന്നു എന്നാണ് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
ഇത്തരമൊരു പോസ്റ്റ് പൊലീസ് നടപടിയെ വിമർശിക്കുന്ന തരത്തിലാകും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു കാരണം കാണിക്കൽ നോട്ടീസ്.
ഉമേഷ് വള്ളിക്കുന്ന് വലിയ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും നടപടിയെടുക്കാതിരിക്കാനുള്ള വിശദീകരണം നൽകണം എന്നും നോട്ടീസിൽ പറയുന്നു. എന്നാൽ പൊലീസുകാരുടെ നെഞ്ചിൽ ചവിട്ടുന്ന നായകന്റെ സിനിമ മാത്രമല്ല, ഇടയ്ക്ക് കാട് പൂക്കുന്ന നേരം പോലുള്ള സിനിമകളും കാണാൻ പൊലീസ് തയ്യാറാവണമെന്നണ് ഉമേഷ് പറയുന്നത്. കമ്മീഷണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കാത്തിരിക്കുകയാണ് ഉമേഷ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here